
തിരുവല്ല : സാധാരണയിലധികം നീളത്തിൽ വളഞ്ഞ് കൊമ്പ് വളർന്നതോടെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവല്ല ജയരാജൻ എന്ന ആനയ്ക്ക് ദുരിതജീവിതം. തുമ്പിക്കൈയോട് ചേർന്ന് കൊമ്പ് വളഞ്ഞുനിൽക്കുകയാണ്. കൂട്ടുകൊമ്പുകൾ മൂലം തുമ്പിക്കൈ ഉയർത്താനാവില്ല. ഭക്ഷണം കഴിക്കാനുമാകുന്നില്ല. കൊമ്പുകളിൽ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദന സഹിച്ച് കഴിയുകയാണ് ആന.
ശ്രീവല്ലഭ ദാസൻ തിരുവല്ല ജയരാജൻ അനുഭവിക്കുന്ന .യാതന ആനപ്രേമികളുടെയും സങ്കടമാണ്. കൊമ്പ് മുറിക്കാനായി ജനുവരിയിൽ തുടങ്ങിയ നടപടിക്രമങ്ങൾ നീളുന്നതേയുള്ളു. തിരുവിതാംകൂർ ദേവസ്വം ബോർഡും വനംവകുപ്പും ഇക്കാര്യത്തിൽ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് പരാതിയുണ്ട്. കൊമ്പ് മുറിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയിൽ വനംവകുപ്പിന് കത്ത് നൽകിയിരുന്നു. മാസം അഞ്ച് കഴിഞ്ഞിട്ടും ദേവസ്വം ബോർഡും തുടർപ്രവർത്തനം നടത്തിയില്ല. ഇനി തീരുമാനം വന്നാലും മദപ്പാട് കാലം കഴിഞ്ഞേ കൊമ്പ് മുറിക്കാൻ സാദ്ധ്യതയുള്ളു. . . 29 വയസുള്ള ഗജരാജൻ ജയരാജന്റെ കൂട്ടുകൊമ്പുകൾ മുമ്പും പ്രശ്നമായിട്ടുണ്ട്.
നീണ്ടുവളർന്ന കൊമ്പ് 2022 ആഗസ്റ്റിലാണ് അവസാനമായി മുറിച്ചത്. അന്ന് മാദ്ധ്യമങ്ങളുടെയും ഭക്തരുടെയും ഇടപെടൽമൂലമാണ് ബോർഡ് നടപടിയെടുത്തത്. 2015ലും 19ലും കൊമ്പ് മുറിച്ച് ആകൃതി വരുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |