
കോന്നി: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി അഡ്വ. കെ. യു ജനീഷ് കുമാർ എം.എൽ.എ വനം,- റവന്യൂ,- പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചുചേർക്കും. 16 ന് രാവിലെ 10ന് മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, 11.30ന് കോന്നി പഞ്ചായത്തിലെ ആവോലിക്കുഴി , പകൽ രണ്ടിന് കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി, വൈകിട്ട് നാലിന് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ എന്നിവിടങ്ങളിലാണ് യോഗം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ചൊവ്വാഴ്‌ച്ച ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |