
തിരുവല്ല : കുറ്റൂർ പഞ്ചായത്ത് ആറാം വാർഡും പടിഞ്ഞാറ്റോതറ അമിറ്റി ക്ലബും പന്തളം കാരുണ്യ കണ്ണാശുപത്രിയും സംയുക്തമായി നാളെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. പടിഞ്ഞാറ്റോതറ കുമാരനാശാൻ മെമ്മോറിയൽ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്യും. ആറാം വാർഡ് മെമ്പർ അനുമപ രാജൻ അദ്ധ്യക്ഷത വഹിക്കും. ക്ലബ് സെക്രട്ടറി സുജിത്ത് മോദിയിൽ, അഞ്ചാം വാർഡ് മെമ്പർ റെജി തോമസ്, ക്ലബ് പ്രസിഡന്റ് ലിജിമോൻ വി.എസ്, ട്രഷറർ ലിബിൻ എബ്രഹാം എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |