SignIn
Kerala Kaumudi Online
Sunday, 14 June 2026 3.10 AM IST

കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

1

മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ച 3.763 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. മല്ലപ്പള്ളി എക്‌സൈസ് വെണ്ണിക്കുളം പാട്ടക്കാല കവലയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് അതിഥി തൊഴിലാളിയായ കുന്ദൻ കുമാർ (22) അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.നന്ദു കൃഷ്ണ, അസി.എക്സൈസ് ഇൻസ്പെക്ടർ എൻ.കിഷോർ കുമാർ, പ്രിവന്റീവ് ഓഫീസർ പി.ഡി.ജോബിൻ, സിവിൽ ഓഫീസർമാരായ എം.സി.അനന്ദു, ആർ.വി.അഖിലേഷ് , പി.എം.അനന്ദു, വനിത സിവിൽ ഓഫീസർ പി.ശിൽപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL