പത്തനംതിട്ട : കേഴമാനെ വേട്ടയാടി കൊന്ന കേസിൽ നാലംഗ സംഘത്തെ വനപാലകർ പിടികൂടി. ഗുരുനാഥൻമണ്ണ് കുളത്തുപള്ളിൽ വീട്ടിൽ ബാബു (68), മകൻ അലക്സ് (37), ഗുരുനാഥൻമണ്ണ് കണ്ണിയേൽ വീട്ടിൽ ജോർജ് കുട്ടി(63), അഭിലാഷ് (45) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നാടൻ തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. റാന്നി ഡി.എഫ്.ഒയ്ക്കു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് വടശ്ശേരിക്കര റെയിഞ്ചിൽ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്നംഭാഗത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെയാണ് സംഘം കേഴമാനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കിയത്. റാന്നി ഡി.ഫ്.ഒയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വടശ്ശേരിക്കര റേഞ്ച് ഓഫീസർ ജി.എസ്.രഞ്ജിത്ത്, ഗുരുനാഥൻമണ്ണ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ ചാർജ് ഒ.എ.ശ്യാംകുമാർ, ബീറ്റ് ഓഫീസർമാരായ കെ.എം.രഞ്ജിത്ത്, വിമൽ, ഷാജി, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതികളെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
നാടൻ തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |