SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.38 PM IST

യോഗ ദിനത്തിൽ ആയുഷ് ഗ്രാം പദ്ധതിയുമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

1
യോഗാ ദിനാചരണ പരിപാടികളുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം തുരുത്തിക്കാട് ബി എ എം കോളേജിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോശാമ്മ തോമസ് നിർവഹിക്കുന്നു.

മല്ലപ്പള്ളി : നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പും ആയുഷ്ഗ്രാം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് എൻ.എസ്എസ്, എൻ.സി.സി യൂണിറ്റുമായി ചേർന്ന് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.മിനി.ജെ മുഖ്യപ്രഭാഷണം നടത്തി. ഡോ.പകില.എസ്, എബി മേക്കരിങ്ങാട്ട്, ലക്ഷ്മി അജിത്ത്, അജിത, മറിയാമ്മ വർഗീസ് ഗിരീഷ് കുമാർ, ഡോ.ഗീതാ ലക്ഷ്മി, ഡോ.അനീഷ് കുമാർ.ജി,അൻസ് മാത്യൂസ്, ഡോ.അരുൺ സന്തോഷ്, ഡോ.അൻസാ.എസ്. മാത്യു ആയുഷ്, ഡോ.കാർത്തിക. ആർ.എസ്, സ്റ്റാഫ് ഷീൻമേരി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. മന്ത്രാലയത്തിന്റെ വിവിധ യോഗ ഓൺലൈൻ ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയും യോഗ പരിശീലനം നടത്തുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL