SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.38 PM IST

ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് , വ്യാപാരികൾ ദുരിതത്തിൽ

bbbb
ഏനാത്ത് ടൗണിൽ ലിങ്ക് റോഡിന്റെ ഒരു വശത്ത് വലിയ വെള്ളക്കെട്ട്

ഏനാത്ത് : മഴപെയ്താലുടൻ ഏനാത്ത് ടൗൺ വെള്ളത്തിലാകും. വെള്ളക്കെട്ട് മൂലം വലയുകയാണ് യാത്രക്കാരും വ്യാപാരികളും ഉൾപ്പെടെയുള്ളവർ .ടൗണിലെ വിവിധ ഭാഗങ്ങളിൽ ഒാടകൾ പണിതത് അശാസ്ത്രീയമായാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണം. ഏനാത്ത് - മണ്ണടി റോഡിൽ വലതുഭാഗത്ത് മിഥുന ഹോട്ടലിന്റെ മുന്നിലൂടെ എം സി റോഡിലേക്ക് ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ ഒരു ഭാഗം മുഴുവൻ മഴയത്ത് തോടിന് സമാനമായ സ്ഥിതിയിലാണ്. .ഇപ്പോൾ ഏനാത്ത് ടൗണിന്റ വടക്കുഭാഗത്ത് ഏനാത്ത് - എഴംകുളം റോഡിൽ നിന്നും നിർമ്മിക്കുന്ന ഓട വീണ്ടും പട്ടാഴി റോഡിന്റെ ഭാഗത്തു നിന്ന് തിരിഞ്ഞ് ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന ഓടയിലേക്കുതന്നെ കൊണ്ടെത്തിക്കുന്ന രീതിയിലാണ് പണിയുന്നതെന്ന് പരാതിയുണ്ട്. . വടക്കു നിന്നുവരുന്ന പുതിയ ഓടയെയും നിലവിൽ തെക്കുഭാഗത്തുനിന്ന് വന്ന് മണ്ണടി റോഡ് വഴി വരുന്ന ഓടയെയും കൂടി ഒന്നിച്ചുചേർത്ത് പട്ടാഴി റോഡ് തുടങ്ങുന്നസ്ഥലത്ത് നിലവിൽ വയലിലേക്ക് പട്ടാഴി റോഡിൽ നിന്നും വരുന്ന വെള്ളത്തെ ഒഴുക്കി വിടാൻ ഉപയോഗിക്കുന്ന കലുങ്ക് വഴി റോഡിന്റെ കിഴക്ക് ഭാഗത്ത് കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇവിടെനിന്ന് തെക്കോട്ട് പഴയ ബസ് സ്റ്റാൻഡിന്റെ പിന്നിലൂടെ ഓന്തിപ്പുഴ തോട്ടിലേക്ക് കൊണ്ടു പോകുകയും അതുവഴി വെള്ളം കല്ലടയാറ്റിലേക്ക് എത്തിക്കുകയും വേണം. വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ ടൗണിലേക്ക് ഇറങ്ങുന്നത് കുറഞ്ഞതായും ഇത് കച്ചവടത്തെ വ്യാപിച്ചതായും സമിതി ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL