SignIn
Kerala Kaumudi Online
Sunday, 28 June 2026 5.44 AM IST

പൈപ്പുപൊട്ടൽ വ്യാപകം വാട്ടർ അതോറിറ്റി കണ്ടില്ല !

1
കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ സിഎംഎസ് സ്‌കൂൾ ജംഗ്ഷന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.

മല്ലപ്പള്ളി : പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത് പലയിടങ്ങളിൽ. വെള്ളം വൻതോതിൽ പാഴായിട്ടും വാട്ടർ അതോറിറ്റിക്ക് കുലുക്കമില്ല. മല്ലപ്പള്ളി,​ കുന്നന്താനം,​ കോട്ടാങ്ങൽ പഞ്ചായത്തുകളിലാണ് ഇൗ സ്ഥിതി.

കുന്നന്താനം പഞ്ചായത്തിൽ പുളിന്താനത്തിനും മാന്താനത്തിനും ഇടയിൽ മൂന്ന് ഇടങ്ങളിലും കോട്ടാങ്ങൽ പഞ്ചായത്തിൽ പെരുമ്പാറ മുതൽ ശാസ്താംകോയിക്കൽ വരെ രണ്ട് ഇടങ്ങളിലും മല്ലപ്പള്ളി പഞ്ചായത്തിൽ കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിൽ നാലിടങ്ങളിലും പാതിക്കാട് വൈ എം സി എ റോഡിൽ മഞ്ഞത്താനത്തിന് സമീപവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ആഴ്ചകളായി ലിറ്റർ കണക്കിന് നഷ്ടപ്പെട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയിൽ സിഎംഎസ് സ്‌കൂൾ ജംഗ്ഷന് സമീപം പൈപ്പുപൊട്ടി റോഡിലൂടെ വെള്ളം ഒഴുകുകയാണ് .പെപ്പിലെ ചോർച്ചകൾ പരിഹരിക്കാൻ അധികൃതർ തയാറാകാത്തത് ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമത്തിന് കാരണമാകുന്നു. മഴവെള്ളമാണ് പലർക്കും ആശ്രയം. പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡിന് തകർച്ചയും സംഭവിച്ചിട്ടുണ്ട്. പൈപ്പിലെ ചോർച്ച മൂലം ചെറിയ കുഴികളാണ് ആദ്യം രൂപപ്പെടുന്നത്. വെള്ളം കെട്ടി നിൽക്കുന്നതും വാഹനങ്ങൾ ഇവയ്ക്ക് മുകളിലൂടെ പോകുന്നതും കാരണം കുഴികളുടെ വ്യാപ്തി വർദ്ധിക്കുകയാണ്. വേനൽക്കാലത്തും മഴക്കാലത്തും ജല അതോറിറ്റി അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കാറില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

റോഡ് നവീകരണം കഴിയുന്ന മുറയ്ക്ക് ആഴ്ചകൾക്കുള്ളിൽ പൈപ്പിന്റെ നവീകരണത്തിന് എത്താറുള്ള ജല അതോറിറ്റി അധികൃതർ പിന്നീട് പൊതുജനങ്ങൾ തകർച്ച അറിയിച്ചാൽ പോലും തിരിഞ്ഞുനോക്കാത്ത സ്ഥിതിയിലാണ്.

മനോജ്

പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL