
പള്ളിക്കൽ : ലഹരിക്കെതിരെ വൺ മില്യൺ ഗോളുകൾ എന്ന പരിപാടിയുടെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികേന്ദ്രം ബാലവേദിയുടെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബിനു വെള്ളച്ചിറ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ അക്കാഡമി ഡയറക്ടർ വി ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ , ബൈജു എസ്, അരുൺകുമാർ ജെ, അഭിലാഷ് കുമാർ വൈ, പ്രശാന്ത് എ വി, ചിന്നു വിജയൻ, രഞ്ജു വി ആർ , ആവണി പ്രശാന്ത്, ധനുർവേദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |