SignIn
Kerala Kaumudi Online
Friday, 03 July 2026 4.38 AM IST

സുശീലാശേഖർ അനുസ്മരണം

konni

കോന്നി : മലയാളത്തിലെ ആദ്യ വനിതാപുസ്തകപ്രസാധകയും കോന്നി വീനസ് ബുക്ക് ഡിപ്പോ & പബ്ലിക്കേഷൻസ് കമ്യൂൺ മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖറിന്റെ ഒന്നാം ചരമാവാർഷിക ദിനാചരണം എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്ത് നടന്നു. അതിവേഗചിത്രകാരൻ ഡോ.ജിതേഷ്ജി ഉദ്ഘാടനംചെയ്തു. ഗാന്ധിഭവൻ വികസനസമിതി ചെയർമാൻ ജി. മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു.
മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത, കോന്നി ഗാന്ധിഭവൻ ദേവലോകം ചീഫ് കോർഡിനേറ്റർ അജീഷ് സുകുമാരപിള്ള, ശ്യാമദാസ്, വീനസ് ബുക്‌സ് പബ്ലിക്കേഷൻസ് മാനേജർ ഉണ്ണിമായ, റിട്ട.സബ്. രജിസ്ട്രാർ എം.രമണിയമ്മ, എം.ശിവാനി, ജെ.നിരഞ്ജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL