
പത്തനംതിട്ട : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴഞ്ചേരി താലൂക്ക് പ്രവർത്തകയോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. അന്ത്യോദയ കാർഡുകാർക്ക് നൽകിക്കൊണ്ടിരിക്കുന്ന 35 കിലോ റേഷൻ കുറച്ച് അംഗസംഖ്യ അടിസ്ഥാനമാക്കി റേഷൻ നൽകുവാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് റഷീദ് ബീവി അദ്ധ്യക്ഷതവഹിച്ചു. ജിജി, എബി മാത്യു, ജോസ് മാത്യു, അനൂ പി.സാം, ശോശാമ്മ ചെറിയാൻ, ഉഹബത്ത്, പ്രസാദ് കോഴഞ്ചേരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |