
തിരുവല്ല : ആമല്ലൂർ -റെയിൽവേ സ്റ്റേഷൻ റോഡിൽ കുടിവെള്ള പൈപ്പുപൊട്ടി ഒരാഴ്ചയിലേറെയായി ശുദ്ധജലം പാഴാകുന്നു. തിരുവല്ല നഗരസഭയിലെ 9, 10 വാർഡുകളിലൂടെ പോകുന്ന നഗരസഭാ റോഡിലെ സെമിത്തേരിക്ക് മുന്നിലാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സമീപത്തെ പുഞ്ചയിലേക്ക് നാട്ടുകാർ വെള്ളം ഒഴുക്കിവിട്ടു. മേഖലയിൽ പതിവായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ മൂലം കുടിവെള്ള വിതരണം തടസ്സപ്പെടുന്നുണ്ട്. മഴ കുറഞ്ഞതോടെ തിരുവല്ല നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |