SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

പോക്‌സോ കേസിൽ പ്രതി പിടിയിൽ

vinoy

മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവി​നെ കീഴ്വായ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. റാന്നി പഴവങ്ങാടി ഇലവുങ്കൽ വിനോയ് (45) ആണ് കീഴ്വായ്പൂർ പൊലീസിന്റെ പിടിയി​ലായത്. കഴിഞ്ഞ ഏപ്രിലി​ലാണ് കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് കീഴ്വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസ് അജീബ്.ഇ, എസ്.ഐ അനീഷ്, സി.പി.ഒമാരായ അമൽ മോഹൻ, വിഷ്ണു.ഐ.വി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവസ്ഥലം റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ തുടരന്വേഷണം റാന്നിക്ക് കൈമാറുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. മുൻപും ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL