
പ്രമാടം : കുമ്പഴ - പൂങ്കാവ് റോഡിലെ വട്ടക്കുളഞ്ഞിയിൽ കാറും ബൈക്കും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ചന്ദനപ്പള്ളി സ്വദേശി പ്രദീപ്, മകൻ കേശു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. വലഞ്ചുഴി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ പ്രദീപും കേശുവും സഞ്ചരിച്ചിരുന്ന ബൈക്ക് ജംഗ്ഷനിൽ നിന്ന് തിരിയുന്നതിനിടെ പൂങ്കാവിൽ നിന്ന് കുമ്പഴ ഭാഗത്തേക്കുപോയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രയിൽ ചികിത്സതേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |