SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

നടപടി അപഹാസ്യം

dyfi

പത്ത​നം​തിട്ട : 13കാരിയുടെ വ്യാജപരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദിച്ച കൂടൽ എസ്‌.ഐ.ജയ്‌​മോഹനെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌​സിലേക്ക് സ്ഥലംമാറ്റിയ നടപടി അപഹാസ്യമെന്ന് ഡി.വൈ.എഫ്‌.ഐ. ഹൃദ്‌​രോഗിയായ യുവാവിനെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കാൻ ക്രൂരമായി മർദിക്കുകയുമാണ് ഉണ്ടായത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ നിരപരാധികളെ ക്രൂരമായി മർദിച്ച പൊലീസിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ അറിയിച്ചെങ്കിലും എസ്‌.ഐക്ക് സൗകര്യപ്രദമായി സ്ഥലംമാറ്റം നൽകി നടപടി ഒതുക്കിയിരിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് എം.അനീഷ് കുമാർ, ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL