വാഴമുട്ടം ഈസ്റ്റ് :വാഴമുട്ടം വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്ന് തുടങ്ങും. വൈകിട്ട് 5.30ന് വായനശാല ഹാളിൽ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ഉദ്‌ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ഡി. ഷിബുകുമാർ അദ്ധ്യക്ഷത വഹിക്കും. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പേരൂർ സുനിൽ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |