SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.20 AM IST

വിദ്യാർത്ഥികളെ ആദരിക്കും

s
w

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ അഡ്മിൻ ആയി പ്രവർത്തിക്കുന്ന റഷീദിന്റെ സുഹൃത്തുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ് ടു, പി.ജി പരീക്ഷകളിൽ വിജയിച്ച കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. 26 ന് രാവിലെ 10ന് കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങ് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. കുട്ടികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ക്വിസ് മത്സരത്തിൽ വിജയികളാകുന്ന കുട്ടികൾക്ക് ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ സമ്മാനം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL