
കൊടുമൺ : പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞ എഴുപത്തിയാറുകാരനെ കൊടുമൺ പൊലീസ് തേക്കുതോട് താഴെ പറക്കുളത്തുനിന്നും പിടികൂടി. പന്തളംതെക്കേക്കര കണ്ഠാളൻതറ ചെറുലയം വള്ളിപ്പറമ്പിൽ സുകുമാരനാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്. കൊടുമൺ ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജിനു.ജെ.യു, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |