
കോന്നി: വനമദ്ധ്യത്തിലെ ആലുവങ്കുടി ക്ഷേത്രത്തിൽ ശുചിമുറി നിർമ്മിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകണമെന്ന് ആർ.എസ്.പി തണ്ണിത്തോട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ശുചിമുറി ഇല്ലാത്തതിനാൽ വന്യമൃഗങ്ങളും വിഷപാമ്പുകളും നിറഞ്ഞ കാടുകളെ ആശ്രയിക്കേണ്ടി വരുന്നത് ഗുരുതരമായ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. ക്ഷേത്ര ഭരണസമിതിക്ക് ശൗചാലയ നിർമ്മാണത്തിനുള്ള അനുവാദം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി പ്രൊഫസർ ബാബു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം രവിപിള്ള അദ്ധ്യക്ഷത വഹിച്ചു. ബിന്ദു വിദ്യാധരൻ, മായ സന്തോഷ്, അജി തോമസ്, രാജേഷ്, രാജീവ്, വിനോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |