SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

പോക്സോ കേസിൽ 29 വർഷം കഠിനതടവും പിഴയും

bbbbh
കാർത്തിക് ബിനു (23)

അടൂർ : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 29 വർഷം കഠിന തടവും 1,16,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വള്ളംകുളം നെടുമ്പ്രത്ത്മല ചണ്ണമല കോളാട്ടിൽ വീട്ടിൽ കാർത്തിക് ബിനു (23) ആണ് കുറ്റവാളി. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി.മഞ്ജിത്ത് വിധി പ്രസ്താവം നടത്തി. 2025 ഫെബ്രുവരി 22ന് പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. തിരുവല്ല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എസ്.സന്തോഷ് ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ.പി ഹാജരായി. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL