പത്തനംതിട്ട : വടശേരിക്കര മണിയാർ ഡാമിന്റെ ഷട്ടർ തുറന്നിരിക്കുന്നത് പമ്പാനദിയിൽ വെള്ളം ഉയർന്ന് മിന്നൽ പ്രളയത്തിന് കാരണമായി. ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ജനുവരി മുതൽ ജലസേചന വകുപ്പിന്റെ മണിയാർ സംഭരണി തുറന്നിരിക്കുകയാണ്. വേനൽക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടർ അടച്ചിട്ടില്ല. ഇത്തവണ വേനലിൽ ഇടതുകര, വലതുകര കനാലുകളിലൂടെ ജലസേചനവും ഇല്ലായിരുന്നു.
മണിയാറിൽ തടയാതെ വന്നതോടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം നേരെ പമ്പാനദിയിലേക്ക് ഒഴുകിയെത്തുകയാണ്. ഷട്ടറുകൾ സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് കഴിഞ്ഞിട്ടുമില്ല. മഴ ശക്തമാകുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാദ്ധ്യതയും പരിഗണിക്കപ്പെട്ടിരുന്നില്ല.
മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. പെരുനാട് പവർസ്റ്റേഷൻ വെള്ളത്തിൽ. അള്ളുങ്കൽ, കാരിക്കയം പദ്ധതികളിൽ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |