
പത്തനംതിട്ട : രാവിലെ 5.30ന് കടയ്ക്ക് സമീപമുള്ള ആളാണ് വെള്ളം പൊങ്ങിയതായി ഫോൺ വിളിച്ച് പറയുന്നത്. വേഗത്തിൽ സ്ഥലത്തെത്തിയെങ്കിലും ആ സമയം കൊണ്ട് കട പകുതിയോളം മുങ്ങിയിരുന്നു. ഓണത്തിനുള്ള സ്റ്റോക്ക് വന്നിട്ട് രണ്ട് ദിവസമേ ആയുള്ളുവെന്ന് വ്യാപാരി അബ്ദുൾ സലിം പറഞ്ഞു. റാന്നിയിൽ വസ്ത്ര വ്യാപാര ശാല നടത്തുന്ന അബ്ദുൾ സലീമിന് അൻപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഒറ്റരാത്രികൊണ്ട് ഉണ്ടായത്. 2018ലെ പ്രളയത്തിലുണ്ടായ ഭീമമായ നഷ്ടത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല. കടയിൽ 13 ജീവനക്കാരുണ്ട്. ഇവർക്കൊക്കെ ശമ്പളം നൽകണം. ഉപകരണങ്ങളടക്കം വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട്. മുപ്പത് വർഷമായി റാന്നിയിൽ കട നടത്താൻ തുടങ്ങിയിട്ട്. ഇത്തരത്തിലാണെങ്കിൽ തുടരാനാകില്ലന്ന് അബ്ദുൾ സലിം പറ
ഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |