
റാന്നി : ടൗണിലെ പടക്കക്കച്ചവട കേന്ദ്രമായ സാംസൺ ഏജൻസീസ് ആൻഡ് ആർമറി ഷോപ്പിൽ വെള്ളം കയറി 30 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അപ്രതീക്ഷിതമായി കടയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ സാധനങ്ങൾ നീക്കം ചെയ്യാനാകാതെ സാംസണും ജീവനക്കാരും കുഴങ്ങി. കടയിൽ മൂക്കറ്റം വെള്ളം നിറഞ്ഞതോടെ എല്ലാസാധനങ്ങളും ഉപേക്ഷിച്ച് ഇവർ സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു. 2018ലെ പ്രളയത്തിൽ കടകൂടാതെ സാസംണിന്റെ റാന്നി മറ്റയ്ക്കാട്ടുള്ള വീട്ടിലും വെള്ളം കയറിയിരുന്നു. അന്നും 30ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. രണ്ടു പ്രളയങ്ങളിലുമായി 60ലക്ഷത്തിലധികം രൂപ നഷ്ടം സംഭവിച്ചു. 2018ലെ പ്രളയത്തിൽ വലിയ നഷ്ടം സംഭവിച്ചെങ്കിലും ഒരു രൂപപോലും ധനസഹായം ലഭിച്ചില്ല. കനത്ത നഷ്ടം സംഭവിച്ചതോടെ സർക്കാർ ധനസഹായം ലഭിച്ചില്ലെങ്കിൽ വ്യാപാരം തുടരാനാകില്ലെന്ന് സാംസൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |