
പത്തനംതിട്ട : എഴിക്കാട് ഉന്നതയിലും ശ്മശാനത്തിലും വെള്ളം കയറിയതിനെ തുടർന്ന് തുണ്ടിയിൽ വീട്ടിൽ കല്യാണി (74) യുടെ സംസ്‌കാരം നടത്താനാകാതെ കുടുംബം. കല്യാണി കഴിഞ്ഞ ഒന്നാംതീയതിയാണ് മരിച്ചത്. അന്നുതന്നെ കല്യാണിയുടെ വീട്ടിലും വെള്ളംകയറി. ഇതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നതിയിലെ ആളുകൾ മരിച്ചാൽ 58സെന്റ് സ്ഥലത്തുള്ള ശ്മശാനത്തിലാണ് സംസ്‌കരിക്കുന്നത്. ഇവിടെയും ഒരാൾ പൊക്കത്തിലാണ് വെള്ളമുള്ളത്. ഉന്നതിയിൽ നിന്ന് വെള്ളമിറങ്ങിയാലും ശ്മശാനത്തിൽ നിന്നുള്ള വെള്ളം ഒഴിയുന്നതിന് ദിവസങ്ങളെടുക്കും. ഇതോടെ എന്നത്തേക്ക് സംസ്‌കാരം നടത്താനാകുമെന്ന് പോലും അറിയാതെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് കല്യാണിയുടെ ഏകമകൻ മണിക്കുട്ടനും മരുമകൾ ബിന്ദുവും കൊച്ചുമക്കളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |