
മൂഴിയാർ ഡാം തുറന്നു,
പത്തനംതിട്ട : സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ രണ്ട് പ്രധാന സംഭരണികളിലും ജലനിരപ്പ് ശരാശരി 43 ശതമാനം. കക്കി - ആനത്തോട് സംഭരണിയിൽ 48.09 ശതമാനവും പമ്പയിൽ 39.9 ശതമാനവും മാത്രമാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് നിലവിലെ സാഹചര്യത്തിൽ ഭീഷണി ഉയർത്തുന്നില്ല. ഇക്കൊല്ലം വേനൽമഴയിലെ കുറവും ജൂൺ മാസത്തിൽ സാധാരണ ലഭിക്കാറുള്ള മഴ ലഭിക്കാതിരുന്നതും കാരണം പ്രധാന സംഭരണികൾ ഭീഷണിയായിട്ടില്ല.
ശബരിഗിരി പദ്ധതിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാർ സംഭരണിയാണ് പിന്നീടുള്ള വലിയ ഡാം. വൃഷ്ടി പ്രദേശങ്ങളിൽ മഴ ലഭിക്കുന്നതുമൂലം വേലുത്തോട്ടിൽ നിന്നുള്ള വെള്ളം കൂടി സംഭരണിയിലെത്തുന്നുണ്ട്. ഇന്നലെ രാവിലെ ജലനിരപ്പ്
പൂർണശേഷിയിലെത്തിയതോടെ റെഡ് അലർട്ട് നൽകുകയും ഉച്ചയോടെ ഒരു ഷട്ടർ 15 സെന്റിമീറ്റർ തുറക്കുകയും ചെയ്തു.
സംഭരണിയുടെ ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയതോടെയാണ് ഡാമിന്റെ ഷട്ടർ ഉയർത്തിയത്. ഇതോടെ കക്കാട്ടാറ്റിൽ ജലനിരപ്പ് നേരിയതോതിൽ ഉയർന്നു. ചെറുകിട പദ്ധതികളായ അള്ളുങ്കലിലും കാരിക്കയത്തും സംഭരണികൾ തുറന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി മഴയിൽ പദ്ധതികളുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു. മണിയാറിലും നിലവിൽ വെള്ളം സംഭരിക്കുന്നില്ല. ശബരിഗിരി പദ്ധതികളുടെ സംഭരണികൾ പിന്നിട്ടാൽ കാര്യമായി വെള്ളം തടയപ്പെടാതെ വന്നതോടെയാണ് ശക്തമായ ഒഴുക്ക് പമ്പയിൽ ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |