
പത്തനംതിട്ട: അതിശക്ത മഴയും മിന്നൽ പ്രളയവും ജില്ലയിൽ നാലാം നാളും ആശങ്ക പരത്തുന്നു. ഇന്നലെ പകൽ ഇടമുറിഞ്ഞു പെയ്ത മഴ രാത്രിയായപ്പോഴേക്കും വീണ്ടും ശക്തമായി. നദികളിലെ ജലനിരപ്പ് കുറഞ്ഞില്ല. ആറൻമുളയും ചെങ്ങന്നൂരിലും തിരുവല്ലയിലും വെള്ളം പൊങ്ങിയത് അതേപടി നിലനിൽക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്ന് 14 മൽസ്യബന്ധന ബോട്ടുകൾ എത്തിച്ചു. എൻ.ഡി.ആർ.എഫും പൊലീസും സന്നദ്ധപ്രവർത്തകരും രക്ഷാ ദൗത്യവുമായുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |