റാന്നി : റാന്നി വലിയ പാലത്തിന്റെ കൈവരിയിൽ കയറി പമ്പാ നദിയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് സാഹസികമായി രക്ഷപെടുത്തി. ഇടമുറി വലിയപതൽ സ്വദേശിയും വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ദീപുവാണ് തിങ്കളാഴ്ച നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാ ഭീഷണിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. അനുനയ നീക്കത്തിലൂടെ പിൻഭാഗത്തുകൂടി എത്തിയ പൊലീസ് പെട്ടെന്ന് യുവാവിനെ സുരക്ഷിതമായി വലിച്ചു മാറ്റുകയായിരുന്നു. റാന്നി റാന്നി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ കണ്ണൻ , ലിജു എൽ. ടി, കലേഷ് കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |