SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

വെള്ളംകയറിയ പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറി താഴ്ന്നു

road-
റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറിയപ്പോൾ

റാന്നി: വെള്ളം കയറിയ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറി താഴ്ന്നു. റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായതേയുള്ളു. പുതമൺ കരയോട് ചേർന്ന ഭാഗത്താണ് വെള്ളമിറങ്ങിയതോടെ അപകടാവസ്ഥ കണ്ടത്. റോഡിൽ വൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാർ ആശങ്കയിലാണ്. ​പഴയ പാലത്തിന്റെ തൂണുകൾ താഴ്ന്നതിനെ തുടർന്നാണ് തൊട്ടടുത്ത് പുതിയ പാലം നിർമ്മിച്ചത്. പാലത്തിന്റെ പണികൾ അടുത്തിടെയാണ് പൂർത്തിയായത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ അപ്രോച്ച് റോഡ് വിണ്ടുകീറിയത് നിർമ്മാണത്തിലെ അപാകത മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ​അതേസമയം, പാലത്തിന് യാതൊരുവിധ അപകടഭീഷണിയുമില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

റാന്നി കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന് കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടതോടെയാണ് 2.6 കോടി രൂപ ചെലവഴിച്ച് പുതിയ പാലം നിർമ്മിച്ചത്. 8 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളിലായി നിർമ്മിച്ച പാലത്തിന് 16 മീറ്ററാണ് നീളം. ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാത യുള്ള പാലത്തിൽ ഏഴര മീറ്റർ വീതിയിലാണ് വാഹന ഗതാഗതം . പാലത്തിന് ഇരുകരയിലുമായി 150 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുണ്ട്. ഇതിലാണ് വിള്ളൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL