
പത്തനംതിട്ട: ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജില്ലാ സപോർട്‌സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓപ്പൺ റോളർ സകേറ്റിംഗ് ചാമ്പ്യൻഷിപ്പ് നടത്തി. പുത്തൻപീടിക മഡോണ ഇന്റർനാഷണൽ റെസിഡന്റിൽ സ്‌കൂൾ റോളർ സ്കേറ്റിംഗ് റിങ്കിലായിരുന്നു മത്സരങ്ങൾ. ജില്ലാ സപോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ർഅനിൽകുമാർ ഉദ്ഘാടനം ചെയ്തു. റോളർ സകേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യാപാര വ്യവസായി യൂണിറ്റ് പ്രസിഡന്റ് അബു നിവാസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി മിലിന്ദ് വിനായക്, സീനിയർ വൈസ് പ്രസിഡന്റ് പി.കെ സുകു, ജില്ലാ ട്രഷറർ എസ്.അഫ്‌സൽ, സപോർട്‌സ് കൗൺസിൽ നോമിനി മനോജ് വിനായക, എക്‌സിക്യൂട്ടീവ് അംഗം മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ സ്‌കൂളിൽ നിന്നും ക്ലബുകളിൽ നിന്നും 200ൽ പരം സ്‌കേറ്റേഴ്‌സ് പങ്കെടുത്തു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമലയിൽ സമ്മാനങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |