SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ഹരിതചട്ടം പാലിക്കണം

beli

പത്തനംതിട്ട : കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പൂർണമായി പാലിച്ച് നടത്തണമെന്നും സംഘാടകർ കർശനമായ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ല ശുചിത്വ മിഷൻ. ബലിതർപ്പണ ചടങ്ങുകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. തർപ്പണത്തിന് ഉപയോഗിക്കുന്ന തുണികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുഴയിലോ മറ്റ് ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ഭക്ഷണ വിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കണം. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ക്രമീകരണങ്ങളും ഒരുക്കണമെന്നും ജില്ല ശുചിത്വ മിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL