SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.42 PM IST

ഉത്തരേന്ത്യൻ ട്രെൻഡുമായി അടൂരിലെ ഓണക്കോടി വിപണി

vhhg
അടൂർ സെൻട്രൽ ജംഗ്ഷനിലെ ഉബാബി ഫാബ്രിക് സ്റ്റുഡിയോയിൽ ഉത്തരേന്ത്യൻ മെറ്റീരിയലുകൾ വാങ്ങാൻ ആളുകളുടെ തിരക്ക്

അടൂർ: ഓണക്കാലത്തെ വസ്ത്രവിപണിയിലും ഫാഷൻ ട്രെൻഡുകൾക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പരമ്പരാഗത ഓണക്കോടികൾക്കൊപ്പം ഉത്തരേന്ത്യൻ ശൈലിയിലുള്ള നിറങ്ങളും പ്രിന്റുകളും വർക്കുകളും ഉൾപ്പെട്ട വസ്ത്രങ്ങൾക്കും ആവശ്യക്കാരേറി. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ബനാറസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള തുണിത്തരങ്ങൾ ഇത്തവണ ഓണവിപണിയിൽ വ്യാപകമാണ്. പരമ്പരാഗത സെറ്റ് സാരികൾക്കും കസവു വസ്ത്രങ്ങൾക്കുമൊപ്പം വ്യത്യസ്ത ഡിസൈനുകളിലുള്ള ഡ്രസ് മെറ്റീരിയലുകളോട് ആളുകൾക്കു കമ്പം വർദ്ധിക്കുകയാണ്. പ്രത്യേകിച്ച് യുവതലമുറയാണ് പുതിയ ഫാഷൻ പരീക്ഷണങ്ങൾക്ക് കൂടുതൽ താൽപര്യം കാണിക്കുന്നത്.

ഓണാഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, ഫോട്ടോഷൂട്ടുകൾ തുടങ്ങിയവയ്ക്കായി വേറിട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവണതയാണ് കാണുന്നത്. ബനാറസി മെറ്റീരിയൽ, സെറ്റ് പാവാട, ഹാൻഡ് വർക്ക് മെറ്റീരിയൽ, പ്രിന്റഡ് മെറ്റീരിയൽ, ഫ്രോക്ക് മെറ്റീരിയൽ, ചെക്സ്, മോഡൽ സിൽക്ക്, ക്രയോൺ പ്രിന്റഡ് മെറ്റീരിയൽ, ഡബിൾ മെറ്റീരിയൽ, ബീഡ്സ് വർക്ക് സെറ്റ് പാവാട, ധാവണി തുടങ്ങിയവയ്ക്ക് ആവശ്യക്കാരുണ്ട്.

രാജസ്ഥാനി, ഗുജറാത്തി ശൈലികളിലുള്ള പ്രിന്റുകൾക്കും ബനാറസ് വർക്കുകൾക്കും പ്രത്യേക സ്വീകാര്യത ലഭിക്കുന്നു. ഡ്രസ് മെറ്റീരിയലുകളിൽ നിറങ്ങളുടെയും ഡിസൈനുകളുടെയും വൈവിദ്ധ്യത്തിനൊപ്പം ഹാൻഡ് വർക്ക്, ബീഡ്സ് വർക്ക്, ഫാൻസി ലേസ്, ബോർഡർ തുടങ്ങിയവയും ഫാഷൻ രംഗത്ത് കൂടുതൽ ഉപയോഗിക്കപ്പെടുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം തയാറാക്കാൻ കഴിയുമെന്നതാണ് ഇത്തരം മെറ്റീരിയലുകളുടെ പ്രധാന ആകർഷണം.

പ്രിന്റഡ് ക്ലോത്ത്, ഹെവി വർക്ക് ക്ലോത്ത്, ത്രീ പീസ് വർക്ക് ക്ലോത്ത്, ബ്ലൗസ് ക്ലോത്ത്, പ്ലെയിൻ ക്ലോത്ത്, ഫാൻസി ലേസ്, ബോർഡർ തുടങ്ങിയവയ്ക്കും പ്രിയമേറെയാണ്. അടൂർ സെൻട്രൽ ജംഗ്ഷനിലെ ഉബാബി ഫാബ്രിക് സ്റ്റുഡിയോയിലും ഓണത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള ഡ്രസ് മെറ്റീരിയലുകളുടെ വിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നു.

വിവിധ തരത്തിലുള്ള മാച്ചിംഗ് തുണികളും ഇവിടെ ലഭ്യമാണ്. ജൂലായ് ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഓണത്തോടനുബന്ധിച്ച് പുതിയ കളക്ഷനുകളും എത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ₹3,000ന് മുകളിലുള്ള പർച്ചേസിന് ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. ഓണവിപണി സജീവമാകുന്നതോടെ ഇത്തരം വൈവിദ്ധ്യമാർന്ന വസ്ത്രശേഖരങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, NORTH INDIAN TREND, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL