SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

പ്രദക്ഷിണ വഴി തണുപ്പിച്ചു

pv

ആറന്മുള: കനത്തചൂടിൽ ഭക്തരുടെ കാല് പൊള്ളിയതിനെ തുടർന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വെള്ളം ഒഴിച്ച് തണിപ്പിച്ചു. പദ്ധതി പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ക്ഷേത്ര അഡ്മിനിട്രേറ്റീവ് ഓഫീസർ ജെ.ജയശ്രീ എന്നിവർ ഉദ്ഘാടനം ചെയ്തു.
500 മീറ്ററിലധികം ദൂരമുള്ള ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴി ഇനിയുള്ള ദിവസങ്ങളിൽ ചൂടിനനുസരിച്ച് മൂന്ന് പ്രാവശ്യം വെള്ളമൊഴിച്ച് തണുപ്പിക്കും. ചടങ്ങിൽ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, ഫുഡ് കമ്മി റ്റി കൺവീനർ ബി.കൃഷ്ണകുമാർ, ജോ.കൺവീനർമാരായ ഭരത് വഴവേലിൽ, ജയേഷ് കുട്ടമത്ത്, മനീഷ് കുമാർ, പ്രദീപ് കീഴ് വന്മഴി എന്നിവർ പങ്കെടുത്തു. വള്ളസദ്യ നടക്കുന്നതിനാൽ നിത്യേന ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL