
പത്തനംതിട്ട : ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിലെ (പോക്‌സോ) സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് 1978ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്‌സ് (അപ്പോയിൻമെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടം 10 പ്രകാരം യോഗ്യരായ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി, മതം, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ 14 ന് മുമ്പ് കളക്ടറേറ്റ് കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0468 222515.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |