SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

നിറപുത്തരി

puthari

മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടന്നു. ഭക്തർ എത്തിച്ച നെൽക്കതിരുകൾ ക്ഷേത്ര ഭാരവാഹികൾ തലയിലേന്തി ക്ഷേത്രത്തിന് വലംവെച്ചശേഷം ശ്രീകോലിന് മുന്നിലെത്തിച്ചു. മേൽശാന്തി ജിബിലാഷ് ശാന്തി, ആദർശ് ശാന്തി എന്നിവർ ചേർന്ന് നെൽക്കതിരുകൾ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. വിഗ്രഹത്തിന് സമീപം വെച്ച് കതിരുകളിൽ ചൈതന്യം നിറച്ചു. തുടർന്ന് നെൽക്കതിരുകൾ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ കെട്ടിയ ശേഷം ഭരണസമിതി അംഗങ്ങൾക്കും ഭക്തജനങ്ങൾക്കും വിതരണം ചെയ്തു. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ശ്രീദേവി.കെ.എസ്, സുരേഷ് പൊട്ടന്മല, പ്രസന്നൻ.കെ.ആർ, പി.ബി.സിംഹളസൗധൻ, വിനു പാലനിൽക്കുന്നതിൽ, അനീഷ്.പി.വി, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL