
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി എട്ടിന് രാവിലെ 10 ന് പത്തനംതിട്ട കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിക്കാം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികൾ, സംഘടനകളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും തുടർന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |