
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മിഷന്റെ ജില്ലാതല സിറ്റിംഗ് ചെയർപേഴ്‌സൺ കെ. സോമപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട കളക്ടറേറ്റ് പമ്പ ഹാളിൽ നടത്തി. പുതിയതായി 12 പരാതികൾ സിറ്റിംഗിൽ ലഭിച്ചു. കുടുംബപ്രശനം, വസ്തു തർക്കം, സാമ്പത്തിക സാഹായം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്. എതിർകക്ഷികളെ നേരിൽ കേൾക്കുന്നതിനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കി തുടർനടപടി സ്വീകരിക്കുന്നതിനുമായി പുതിയതായി ലഭിച്ച പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ അറിയിച്ചു. ജില്ല സാമൂഹികനീതി ഓഫീസർ ജെ. ഷംല ബീഗം, സായം പ്രഭ ഹോം മാനേജർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |