
കുളനട : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഭരണസമിതിയിൽ അംഗമാകാൻ താൽപര്യമുള്ളവർ 15ന് വൈകിട്ട് അഞ്ചിനുള്ളിൽ നാമനിർദ്ദേശ പത്രിക ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം. 2026 ജൂൺ 30 വരെ വരിസംഖ്യ കുടിശ്ശിക ഇല്ലാത്തവരായിരിക്കണം. പത്രികകളുടെ സൂക്ഷ്മ പരിശോധന 16 ന് നടക്കും. പത്രിക പിൻവലിക്കുന്നതിനുളള അവസാന തീയതി 19, വൈകിട്ട് അഞ്ച്. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക 22 ന് പ്രസിദ്ധീകരിക്കും. 23 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരഞ്ഞെടുപ്പ് നടത്തി ഉച്ചകഴിഞ്ഞ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |