
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിക്ക് മുപ്പത്തി ഒന്നര വർഷം കഠിനതടവും 1,43,000രൂപ പിഴയും ശിക്ഷ. പത്തനംതിട്ട കവിയൂർ പുന്നിലം വലിയപറമ്പിൽ രഞ്ജിത്ത്.വി.രാജനെ(38)യാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി മഞ്ജിത്ത്.ടി ശിക്ഷിച്ചത്. 2024 ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ അച്ഛനുമായി പ്രതിക്കുള്ള പരിചയം മുതലെടുത്താണ് അതിക്രമം നടത്തിയത്.
കേസിന്റെ വിചാരണ വേളയിൽ പ്രോസീക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ ഷെമിമോൾ.കെ.ആർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പൊലീസ് അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |