SignIn
Kerala Kaumudi Online
Thursday, 17 September 2026 5.01 AM IST

തദ്ദേശം :  പ്രചരണം ആരംഭിച്ച് മുന്നണികൾ

party
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് തദ്ദേശ വാർഡുകൾ തിരഞ്ഞെടുപ്പിനായി ഒരുങ്ങി. തിങ്കളാഴ്ച പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായിരുന്നു. നാല് വാർഡുകളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കും. സംസ്ഥാനത്ത് മേയിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. 28നാണ് ഉപ തിരഞ്ഞെടുപ്പ്. 29ന് വോട്ടെണ്ണൽ നടക്കും. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് പഞ്ചായത്ത് വാർഡുകളിൽ മൂന്നെണ്ണം യു.ഡി.എഫിന്റെയും ഒരെണ്ണം എൽ.ഡി.എഫിന്റെയുമാണ്. കുന്നന്താനം പഞ്ചായത്ത് വാർഡ് രണ്ട് വള്ളോക്കുന്ന്, അരുവാപ്പുലം പഞ്ചായത്ത് വാർഡ് ആറ് കല്ലേലി, റാന്നി പഞ്ചായത്ത് വാർഡ് 14 ബ്ലോക്കുപടി, കുറ്റൂർ പഞ്ചായത്ത് വാർഡ് എട്ട് ഓതറ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വള്ളോക്കുന്നും ബ്ലോക്ക് പടിയും വനിതാ സംവരണമാണ്. കല്ലേലിയും ഓതറയും പട്ടികജാതി സംവരണ വാർഡുമാണ്. മൂന്ന് മുന്നണികളും വാ‌ർഡുകളിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലാക്കിയാണ് പ്രചാരണം നടക്കുന്നത്.


വള്ളോക്കുന്ന് (സ്ത്രീ സംവരണം)
എൽ.ഡി.എഫ് അംഗമായിരുന്ന എം.എസ് ബിന്ദു സർക്കാർ ജോലി കിട്ടിയതിനെതുടർന്ന് രാജി വച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി – ബി. സുനിലദേവി (സി.പി.എം)
യു.ഡി.എഫ്– രാധാമണിയമ്മ
എൻ.ഡി.എ–അനിതകുമാരി


കല്ലേലി (പട്ടികജാതി സംവരണം)
യു.ഡി.എഫ് അംഗമായിരുന്ന സി.വി ശാന്തകുമാർ അടൂർ എം.എൽ.എയായി മാറിയതോടെയാണ് ഉപതിരഞ്ഞെടുപ്പ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി – സുമതി രമണൻ (സി.പി.എം സ്വതന്ത്ര)
യു.ഡി.എഫ് – അനില സുരേഷ്
എൻ.ഡി.എ – ബി.മായ

ബ്ലോക്കുപടി (സ്ത്രീ സംവരണം)
യു.ഡി.എഫ് അംഗമായിരുന്ന സിന്ധു സഞ്ജയന് സർക്കാർ ജോലി ലഭിച്ചു
എൽ.ഡി.എഫ് സ്ഥാനാർത്ഥി– ജെസി സാബു (സി.പി.എം സ്വതന്ത്ര)
യു.ഡി.എഫ്–എം. ആർ രമ്യ മോൾ
എൻ.ഡി.എ–മേഘ ജയൻ

ഓതറ (പട്ടികജാതി സംവരണം)
യു.ഡി.എഫ് അംഗമായിരുന്ന രവി സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് മരിച്ചതോടെയുണ്ടായ ഒഴിവ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി – രജേഷ് (സി.പി.ഐ)
യു.ഡി.എഫ്– രെബീഷ് മോൻ രവി
എൻ.ഡി.എ – കെ.ജി പ്രസാദ്‌

English Summary

Four local body wards in the district, where by-elections are scheduled, have made preparations for the polls. Monday was the final day for candidates to withdraw their nominations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL