
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും . പന്തളം തെക്കേക്കര വടക്കേക്കര വീട്ടിൽ രവീന്ദ്രൻ (67 )നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ശിക്ഷിച്ചത്. ആറര വർഷം കഠിന തടവും 65,000 രൂപ പിഴയുമാണ് ശിക്ഷ . 2025 ജൂലായ് 10 ന് വൈകിട്ട് 5 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന 13 കാരിയെ ഇയാൾ അടുക്കള വാതിലൂടെ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
അന്നത്തെ കൊടുമൺ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന പി. വിനോദാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും തെളിവിനായി 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ എ.എസ്.ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |