
പന്തളം : എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സി രാകേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ, പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ, ഏരിയ കമ്മിറ്റി അംഗം എസ്.കൃഷ്ണകുമാർ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി അനന്തു മധു, പന്തളം ഏരിയ സെക്രട്ടറി അനന്തു എസ്.പിള്ള, ഏരിയ പ്രസിഡന്റ് അജീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |