അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും 1.80ലക്ഷം രൂപ പിഴയും ശിക്ഷ. തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്പാറയിൽ വീട്ടിൽ സുരേഷ് (45)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്.ടി ശിക്ഷിച്ചത്. പിഴത്തുക അടച്ചാൽ അത് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി
2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കോയിപ്രം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന പി.എം.ലിബിയാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ.പി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |