SignIn
Kerala Kaumudi Online
Monday, 28 September 2026 1.09 AM IST

അപകടം ഒഴിവാക്കാൻ നാട്ടുകാരുടെ ശ്രമം, കനാൽ പാലത്തിന് മുളകൊണ്ട് കൈവരി

bridge-
നാട്ടുകാർ മുളകൊണ്ട് കെട്ടിയ വെള്ളക്കുളങ്ങരയിലെ കെ ഐ പി പാലത്തിന്റെ കൈവരി

മണക്കാല : ഏറത്ത് പഞ്ചായത്തിലെ വെള്ളക്കുളങ്ങരയിൽ കെ.ഐ.പി കനാൽ പാലത്തിന്റെ തകർന്നുപോയ കൈവരി പുനസ്ഥാപിക്കാൻ നടപടിയില്ല. അപകടം മുന്നിൽ കണ്ട് നാട്ടുകാർ മുളകൊണ്ടു കൈവരി സ്ഥാപിച്ചത് താത്കാലിക ആശ്വാസമായി. ഒരുവശത്തെ കൈവരി പൂർണമായും മറുവശത്തെ കൈവരി ഭാഗികമായും തകർന്ന നിലയിലാണ്. പാലത്തിന്റെ ഇരുഭാഗത്ത് നിന്നും ഒരേസമയം വാഹനങ്ങൾ എത്തിയാലുള്ള അപകടസാദ്ധ്യത മുൻനിറുത്തിയാണ് നാട്ടുകാർ മുളയും കയറും ഉപയോഗിച്ച് താത്കാലിക കൈവരി നിർമിച്ചത്. പാലത്തിന്റെ കൈവരി തകർന്നിട്ട് മാസങ്ങളേറെയായെങ്കിലും അധികൃതർ നിസംഗതയിലാണ്. കനാൽ നിറഞ്ഞ് വെള്ളം ഒഴുകുമ്പോൾ പാലത്തിലൂടെയുള്ള സഞ്ചാരം അപകടം നിറഞ്ഞതാകും. പ്രശ്നം കെ ഐ പി അധികൃതരുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ല. വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിലേക്ക് പോകുന്നതും ‌ഈ പാലം കടന്നാണ്.

രാത്രിയിൽ വെളിച്ചക്കുറവുള്ളതിനാൽ പാലത്തിലെ യാത്ര വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ഭീതി. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇതുവരെ ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. സ്ഥിരമായ ഒരു കോൺക്രീറ്റ് കൈവരി നിർമ്മിച്ച് പാലം പൂർണമായും സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുളകൊണ്ടുള്ള കൈവരികൾക്ക് കാൽനടയാത്രക്കാരുടെയോ വാഹനങ്ങളുടെയോ ഭാരം താങ്ങാൻ കഴിയില്ല. അപകട ഭീതിയുണ്ട്.

പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL