പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂഴിയാർ–ഗവി പാതയിൽ ഗതാഗതം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി. മഴ ശക്തിപ്പെട്ടാൽ പാതയിലെ ചോരക്കനി/വാൽവ് ഹൗസ് ഭാഗത്ത് മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാലാണ് നിയന്ത്രണം. ആഗസ്ത് ആദ്യവാരമുണ്ടായ മഴയിൽ പെൻസ്‌റ്റോക്ക് പൈപ്പ് ലൈനുസമീപം വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി റോഡ് ഗതാഗതം താറുമാറായിരുന്നു. ഒരു മാസത്തിലധികം സമയമെടുത്താണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. ഗവി നിവാസികൾക്ക് അക്കാലയളവിൽ പത്തനംതിട്ടയിലെത്താൻ ഇടുക്കി ജില്ല വഴി വരേണ്ട സാഹചര്യമായിരുന്നു. നിലവിൽ പാത അടയ്ക്കുന്നതോടെ ഇതേ പ്രതിസന്ധി ഉടലെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |