
പന്തളം: നഗരസഭാ ആരോഗ്യ വിഭാഗത്തിനു പുതിയ രണ്ടു ബ്രഷ് കട്ടറുകൾ ലഭിച്ചു. പന്തളം വൈ എം ട്രേഡേഴ്സ് ഉടമ സജാദ്, കേരള ഗ്രാമീണ ബാങ്ക് പന്തളം ശാഖാ എന്നിവർ ആണ് നഗരസഭയ്ക്ക് ബ്രഷ് കട്ടറുകൾ സ്പോൺസർ ചെയ്തത്. നഗരസഭ ചെയർപേഴ്സൺ എം.ആർ.കൃഷ്ണകുമാരി, നഗരസഭ സി സി എം അനൂപ് റോയിക്ക് ബ്രഷ് കട്ടറുകൾ കൈ മാറി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുനിത വേണു, സാബിറ ബീവി, ബി.പ്രദീപ്, അരുൺ.എസ്, കൗൺസിലർ ജയശ്രീ.ജി, വൈ.എം ഉടമ സജാദ്, കേരള ഗ്രാമീണ ബാങ്ക് മാനേജർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |