SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

ശബരിമലയിൽ ഇന്ന് സഹസ്രകലശം, മാളികപ്പുറത്ത് കുരുന്നുകൾക്ക് വിദ്യാരംഭം   

malikappuram

പത്തനംതിട്ട : ശബരിമല നട തുറന്ന വേളയിൽ നാലുപതിറ്റാണ്ടിനുശേഷം എത്തിയ നവരാത്രി ഉത്സവം മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ആഘോഷപൂർവം കൊണ്ടാടി. നവരാത്രി പൂജകളുടെ ഭാഗമായി പൂജവയ്പും വിദ്യാരംഭവും നടന്നു. തന്ത്രിയും സന്നിധാനം മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയും നേതൃത്വം നൽകി. പൂജയെടുപ്പിന് ശേഷം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. മേൽശാന്തിമാർ കുരുന്നുകളെ അരിയിലും നാവിലും ഹരിശ്രീ കുറിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്തകുമാറും മറ്റുദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുത്തു.

തുലാമാസ പൂജയുടെ അവസാനദിനമായ ഇന്ന് ശബരീശ സന്നിധിയിൽ സഹസ്രകലശം നടക്കും. രാവിലെ ഉഷഃപൂജയ്ക്കും നെയ്യഭിഷേകത്തിനും ശേഷം സഹസ്രകലശാഭീഷേകം ആരംഭിക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് കളഭാഭീഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധനടത്തും. തുടർന്ന് പുഷ്പാഭീഷേകവും പടിപൂജയും ആരംഭിക്കും. അത്താഴപൂജയ്ക്കുശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗ നിദ്ര യിലാക്കും. തുടർന്ന് ഹരിവരാസനം പാടി രാത്രി 10ന് നടയടയ്ക്കും. ചിത്തിര ആട്ടത്തിരുനാളിനായി​ നവംബർ 6ന് വീണ്ടും നടതുറക്കും. 7നാണ് ചിത്തിര ആട്ടതിരുനാൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL