
റാന്നി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് നയിക്കുന്ന ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര നവംബർ 4ന് ജില്ലയിലെത്തും. മുന്നൊരുക്കവും നിയോജകമണ്ഡലതല പോസ്റ്റർ പ്രകാശനവും ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിലിന് പോസ്റ്റർ കൈമാറി നിർവഹിച്ചു. ബിബിൻ ബേബി, പ്രവീൺ രാജ് രാമൻ, അബിനു മഴുവഞ്ചേരിൽ, നിതിൻ ബി. മോളിക്കൽ, ബെനോനി പാലച്ചുവട്, പ്രഭുരാജ് ഈട്ടിക്കാലയിൽ, ഡേവിഡ് പെരുനാട്, എബി വെച്ചൂച്ചിറ, ലിബിൻ തേവർവേലിൽ, സച്ചിൻ ഗീവർഗീസ്, ഇജാസ് ഖാൻ, ലിജോ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |