കാമുകനും സഹോദരനും ഒളിവിൽ
തിരുവല്ല : എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് പൊലീസ് സ്റ്റേഷന് സമീപമുള്ള ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയും നാടോടിയുമായ പാലക്കാട് മീങ്കര സ്വദേശി മഞ്ജു (45) മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2023 ഓഗസ്റ്റ് 12നാണ് മൃതശരീരം കണ്ടെത്തിയത്. കാമുകൻ ശിവയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്ന് മഞ്ജു പൊലീസിൽ മൊഴിനൽകി. ഓഗസ്റ്റ് എട്ടിനായിരുന്നു കൃത്യം നടത്തിയത്. കാമുകനുമായുള്ള സ്വകാര്യസമയത്ത് കുഞ്ഞ് കരഞ്ഞതിൽ പ്രകോപിതനായ ശിവ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് മൊഴി. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഫ്ലവർ ഷോപ്പിന്റെ തിണ്ണയിൽ വച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ ശിവയും സഹോദരൻ ശക്തിയും ചേർന്ന് അർദ്ധരാത്രിയോടെ 13 കിലോമീറ്റർ അകലെയുള്ള പുളിക്കീഴിലെ ചതുപ്പിൽ മൃതദേഹം ഉപേക്ഷിച്ചു.
ശിവയും ശക്തിയും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ മഞ്ജുവിനെ റിമാൻഡ് ചെയ്തു.
വാക്കുതർക്കം വഴിത്തിരിവായി
കാമുകൻ ശിവയും പിടിയിലായ മഞ്ജുവും തമ്മിൽ കഴിഞ്ഞദിവസം പാലക്കാട് വച്ചുണ്ടായ വാക്കുതർക്കമാണ് സംഭവത്തിൽ വഴിത്തിരിവായത്. വഴക്കിനിടയിൽ ഇരുവരും തമ്മിൽ കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി. ഇത് പ്രദേശവാസികൾ മുഖേനെ സ്ഥലത്തെ എസ്.സി പ്രമോട്ടർ അറിഞ്ഞു. തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയായിരുന്നു.
കൊല നടന്നത് ചങ്ങനാശേരിയിൽ,
മൃതദേഹം ഉപേക്ഷിച്ചത് 13 കി.മീ അകലെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |