
മുക്കം: ലഹരി ഉത്പന്നങ്ങളുമായി പിടിയിലായ യുവാവ് അന്വേഷണ സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഓമശ്ശേരി തെച്ചിയാട് വാരികതൊടിക മുഹമ്മദ് ഫാജിസ്.കെ.യു ആണ് (29) അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം രാത്രി കഞ്ചാവുമായി ഇയാളെ എക്സൈസ് പിടികൂടിയത്. തുടർന്ന് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |