
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ആരംഭിച്ച ഭരണഭാഷ മലയാളഭാഷ വാരാഘോഷം ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് അദ്ധ്യക്ഷതവഹിച്ചു. പി.ആർ.വിജയകുമാർ മലയാളഭാഷാ സന്ദേശം നൽകി. പുരുഷോത്തമൻ നമ്പൂതിരി പ്രഭാഷണം നടത്തി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ജി.വിവേക് അദ്ധ്യക്ഷത വഹിച്ചു. ഒ.എസ് ഉണ്ണികൃഷ്ണൻ, എം.ജി.ശ്രീകുമാർ, തുളസി സുദർശൻ, ടി.അനു, സുജാ രാജീവ്, ബാലചന്ദ്രൻ നായർ, കെ.ബി യശോധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |